(www.panoornews.in)ബസിൽ കയറി കണ്ടക്ടറെ മർദിച്ച കേസിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി ചൊക്ലി പൊലീസ്. 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
ചൊക്ലി സി.ഐ മഹേഷിൻ്റെയും, എസ് ഐ രഞ്ജിത്തിൻ്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസിലെ മുഖ്യപ്രതി പെരിങ്ങത്തൂർ സ്വദേശി സവാദ് ഉൾപ്പടെ ഏഴ് പേരാണ് കേസിൽ പ്രതികൾ.


വിദ്യാർത്ഥിയായ നാദാപുരം സ്വദേശിനിക്ക് യാത്രാ പാസ് നൽകാതെ ബസിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചായിരുന്നു കണ്ടക്ടറായ വിഷ്ണുവിന് മർദനമേറ്റത്.
രണ്ടാം പ്രതി വിശ്വജിത്തിന്റെ ഭാര്യയായ 'യുവതിക്ക് വിദ്യാർത്ഥി പാസ് നൽകാതെ ബസിൽ നിന്ന് തള്ളിയിട്ടെന്നായിരുന്നു ആരോപണം. തുടർന്ന് ബസിൽ കയറി കണ്ടക്ടറായ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനെ അക്രമി സംഘം തല്ലി ചതച്ചു. യുവതിയോട് പാസ് ചോദിച്ചത് മാത്രമാണ് ഉണ്ടായതെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം. ഇത് തെളിയിക്കുന്ന ബസിലെ അന്നേ ദിവസത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ജീവനക്കാർ പൊലീസിന് നൽകി.
അഞ്ചംഗ സംഘമാണ് ബസിൽ കയറി ആക്രമിച്ചത്. കൂടുതൽ സംഘംങ്ങൾ കാറിൽ ബസിനെ അനുഗമിച്ചിരിന്നുവെന്ന് പൊലീസ് പറയുന്നു. സവാദും, വിശ്വജിത്തും ടി പി കേസ് പ്രതികളുമായി അടുത്ത ബന്ധമുള്ളവരാ ണ്.
പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് തൊട്ടിൽ പാലം കേന്ദ്രീകരിച്ചുള്ള മുഴുവൻ റൂട്ടുകളിലും സ്വകാര്യ ബസുകൾ പണിമുടക്ക് വ്യാപിപ്പിച്ചേക്കും.
Chokli police conduct extensive search for suspects in conductor assault case; Workers to extend bus strike to more routes
